ഇന്ത്യാ പോസ്റ്റ് GDS റിക്രൂട്ട്മെന്റ് 2026: 28,740 ഒഴിവുകൾ | കേരളത്തിൽ 1691 ഒഴിവുകൾ | പരീക്ഷയില്ല, പത്താം ക്ലാസ് മതി | അപേക്ഷ ഫെബ്രുവരി 14 വരെ
India Post GDS Recruitment 2026 ഇ ന്ത്യൻ തപാൽ വകുപ്പ് (Department of Post) 2026-ലെ ഗ്രാമീൺ ഡാക് സേവക് (GDS) തസ്തികകളിലേക്കുള്ള ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. രാജ്യത്തുടനീളം 28,740 ഒഴിവുകളാണുള്ളത് . കേരള സർക്കിളിൽ മാത്രം 1,691 ഒഴിവുകളുണ്ട്. എഴുത്തുപരീക്ഷയോ ഇന്റർവ്യൂവോ ഇല്ലാതെ, പത്താം ക്ലാസിലെ മാർക്ക് മാത്രം അടിസ്ഥാനമാക്കിയാണ് നിയമനം. റിക്രൂട്ട്മെന്റ് സംഗ്രഹം (Overview) വിവരങ്ങൾ വിശദാംശങ്ങൾ വകുപ്പ് India Post (Ministry of Communications) തസ്തികകൾ BPM, ABPM, Dak Sevak ആകെ ഒഴിവുകൾ 28,740 (Approx) കേരളത്തിലെ ഒഴിവുകൾ 1,691 യോഗ്യത 10th Pass (No Exam) പ്രായപരിധി 18 - 40 വയസ്സ് അപേക്ഷാ തീയതി 31.01.2026 - 14.02.2026 അപേക്ഷാ രീതി ഓൺലൈൻ ഒഴിവുകൾ (സംസ്ഥാനം തിരിച്ച്) പ്രധാനപ്പെട്ട ചില സർക്കിളുകളിലെ ഒഴിവുകൾ: കേരളം: 1,691 തമിഴ്നാട്: 2,009 കർണാടക: 1,023 മഹാരാഷ്ട്ര: 3,553 ഉത്തർ പ്രദേശ്: 3,169 യോഗ്യതാ മാനദണ്ഡങ്ങൾ (Eligibility Criteria) 1. വിദ്യാഭ്യാസ യോഗ്യത: അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ് (10th Standard) വിജയിച്ചിരിക്കണ...
