ഇപ്പോൾ അപേക്ഷിക്കാവുന്ന തൊഴിൽ ഒഴിവുകൾ. ഇവിടെ ക്ലിക്ക് ചെയ്യുക!

പഴയങ്ങാടി ലൈവിലേക്ക് ആവശ്യമുണ്ട് | Payangadi Live Online Hiring

ഏറ്റവും കൂടുതൽ വായനക്കാരുള്ളതും പ്രചാരമുള്ളതുമായ ഓൺലൈൻ ന്യൂസ് മീഡിയകളിൽ ഒന്നായ പഴയങ്ങാടി ലൈവ് ഓൺലൈനിൽ നിരവധി തൊഴിലൊഴിവുകൾ ലഭ്യമായിട്ടുണ്ട്

ണ്ണൂർ ജില്ലയിലെ ഏറ്റവും കൂടുതൽ വായനക്കാരുള്ളതും പ്രചാരമുള്ളതുമായ ഓൺലൈൻ ന്യൂസ് മീഡിയകളിൽ ഒന്നായ പഴയങ്ങാടി ലൈവ് ഓൺലൈനിൽ നിരവധി തൊഴിലൊഴിവുകൾ ലഭ്യമായിട്ടുണ്ട്. 2018 ൽ കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ വാർത്തകൾ ജനങ്ങളിലേക്കെത്തിക്കാൻ ആരംഭിച്ച പഴയങ്ങാടി ലൈവ് ഓൺലൈൻ ന്യൂസ് മീഡിയ കേരളത്തിലെ തന്നെ ആദ്യത്തെ പ്രാദേശിക ഓൺലൈൻ ന്യൂസ് മീഡിയകളിൽ ഒന്നാണ്.
ഇപ്പോൾ ലഭ്യമായ ഒഴിവുകൾ താഴെ നൽകുന്നു.

  1. ഫ്രീലാൻസ് റിപ്പോട്ടർ
  2. ഇൻസ്റ്റഗ്രാം ക്രിയേറ്റർ
  3. മാർക്കറ്റിംഗ് സ്റ്റാഫ്

Payangadi Live Online Hiring

ജോലിയുടെ തരം

ഫ്രീലാൻസ് റിപ്പോട്ടർ

വാർത്തകൾ ഫ്രീലാൻസ് ആയിട്ട് അയച്ചു തരിക എന്നതാണ് ഫ്രീലാൻസ് റിപ്പോട്ടറുടെ ജോലി. വാർത്തകൾക്ക് അനുസരിച്ചായിരിക്കും വരുമാനം. വാർത്തകളുടെ പ്രാധാന്യം, ഉള്ളടക്കത്തിലെ പ്രാധാന്യം,സ്പെഷ്യൽ വാർത്തകൾ എന്നിവയ്ക്ക് മറ്റുള്ള വാർത്തകൾക്ക് നൽകുന്നതിനേക്കാൾ തുക നൽകുന്നതാണ്. അയച്ചു തരുന്ന വാർത്തയുടെ പൂർണ ഉത്തരവാദിത്തം റിപ്പോർട്ടർക്ക് ആയിരിക്കും. ഒന്നിൽ കൂടുതൽ ഫ്രീലാൻസ് റിപ്പോട്ടർ ഉണ്ടാവുന്ന പക്ഷം, ഒരേ വാർത്ത ഒന്നിൽകൂടുതൽപേർ അയച്ചുതന്നാൽ, കൂടുതൽ വിവരങ്ങൾ അടങ്ങിയ വാർത്ത ആദ്യം അയച്ചു നല്കുന്നവരെയാവും പരിഗണിക്കുക.

ഇൻസ്റ്റഗ്രാം ക്രിയേറ്റർ

നമ്മുടെ ഇൻസ്റ്റാഗ്രാം അകൗണ്ടിൽ റീൽസ് കോൺടെന്റ് ക്രീയേറ്റ് ചെയ്യുക, പ്രൊമോഷണൽ വിഡിയോകൾക്ക് അവതാരക/ അവതാരകൻ ആവുക എന്നതാണ് ഇൻസ്റ്റഗ്രാം ക്രിയേറ്ററുടെ ജോലി. ഓരോ വർക്കിനും ആസ്പദമായിട്ടായിരിക്കും വരുമാനം. മികച്ച വരുമാനം ആഗ്രഹിക്കുന്ന, ട്രെൻഡിങ്, എനെർജെറ്റിക്ക് ആയിട്ടുള്ളവർക്ക് അപേക്ഷിക്കാം.

മാർക്കറ്റിംഗ് സ്റ്റാഫ്

നമ്മുടെ പരസ്യങ്ങൾ മാനേജ് ചെയ്യുക, പുതിയ പരസ്യങ്ങൾ മാർക്കറ്റ് ചെയ്യുക, നിലവിലുള്ള പരസ്യങ്ങളുടെ തുക കളക്ട് ചെയ്യുക എന്നതാണ് ജോലിയുടെതരം. ഫുൾ ടൈം, പാർട്ട് ടൈം ജോലികൾ ഇതിൽ ലഭ്യമാണ്. സാധാരണ നിശ്ചയിക്കപ്പെട്ട വരുമാനത്തിന് പുറമെ കമ്മീഷൻ ആസ്പദമാക്കിയുള്ള വരുമാനവും ഇതിൽ ലഭ്യമാണ്. ശമ്പളം സംബന്ധിച്ച് ഇന്റർവ്യൂവിൽ സംസാരിക്കുന്നതാണ്.

യോഗ്യത

ഫ്രീലാൻസ് റിപ്പോട്ടർ

ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി.
അപേക്ഷകരിൽ ഡിഗ്രി ഇല്ലാത്ത പക്ഷം മറ്റുള്ളവരെയും പരിഗണിക്കുന്നതാണ്. കല്യാശ്ശേരി നിയോജക മണ്ഡലത്തിലുള്ള വ്യക്തികൾക്ക് മുൻഗണന. മുൻപരിചയത്തിനതീതമായി കഴിവിന് പ്രാധാന്യം നൽകുന്നു.

ഇൻസ്റ്റഗ്രാം ക്രിയേറ്റർ

പ്ലസ് ടു യോഗ്യത
മുൻപരിചയത്തിനതീതമായി കഴിവിന് പ്രാധാന്യം നൽകുന്നു.

മാർക്കറ്റിംഗ് സ്റ്റാഫ്

പ്ലസ് ടു യോഗ്യത
മുൻപരിചയത്തിനതീതമായി കഴിവിന് പ്രാധാന്യം നൽകുന്നു.

എങ്ങനെ അപേക്ഷിക്കാം

താഴെയുള്ള APPLY NOW ക്ലിക്ക് ചെയ്തു വരുന്ന ഫോമിൽ വിവരങ്ങൾ ഫിൽ ചെയ്ത് നൽകി, resume,CV അപ്‌ലോഡ് ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്

Apply NowClick Here

إرسال تعليق

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്

Advertisement

Advertisement

Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.